ടയർ വർക്സ് അസോസിയേഷൻ കേരള ബത്തേരി മേഖലാ സമ്മേളനവും കുടുംബ സംഗമവും നടത്തി

മീനങ്ങാടി.' ടയർ വർക്സ് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖലാ സമ്മേളനവും കുടുംബ സംഗമവും മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി. സംഘടനയുടെ മുതിർന്ന അംഗം ടി. ബാലകൃഷ്ണൻ നായർ പതാക ഉയർത്തി . മേഖലാ പ്രസിഡണ്ട് ടി. ജയ പ്രകാശൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡണ്ട് പി സി ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുരാജ് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ജില്ലാ ട്രഷറർ ടി. ബാലകൃഷ്ണൻ നായർ ബത്തേരി മേഖലാ സെക്രട്ടറി പി.പി. അബ്ബാസ് മറ്റു ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന കുടുംബസംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. എം.ജി.അനീഷ് ചുള്ളിയോട് ചടങ്ങിന് നന്ദി പറഞ്ഞു. ബത്തേരി മേഖലയുടെ പുതിയ ഭാരവാഹികളായി ടി. ബാലകൃഷ്ണൻ നായർ ( പ്രസിഡൻറ്) പി പി അബ്ബാസ് (സെക്രട്ടറി) എം.ജി.അനീഷ് ചുള്ളിയോട് (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.



Leave a Reply