അധ്യാപക കുടുംബത്തെ ആദരിച്ചു

മാനന്തവാടി : മക്കളും മരുമക്കളും അടക്കം എട്ടുപേർ അധ്യാപകരായ കുടുംബത്തെ നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യാപക ദിനത്തിൽ ആദരിച്ചു. അധ്യാപകരായി വിരമിച്ച കിഴക്കേപറമ്പിൽ ലൂയിസ് റോസിലി ദമ്പതികുടുംബത്തെയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉപഹാരം കൈമാറി. ജോർജ് പടക്കൂട്ടിൽ, ഷിൽസൻ മാത്യു,ജെൻസി ബിനോയ് , ഗിരിജ സുധാകരൻ, വർഗീസ് കെ ജെ , എന്നിവർ സംസാരിച്ചു.



Leave a Reply