ക്ഷീര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

കല്‍പ്പറ്റ:ക്ഷീരകര്‍ഷകരുടെയും ജീവനക്കാരുടെ നേതൃത്വത്തില്‍ വിപുലമായ ഓണഘോഷം നടത്തി.
കോവിഡിന്റെയും പ്രളയത്തിന്റെയും നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ഓണാഘോഷ പരിപാടിയില്‍ ക്ഷീരകര്‍ഷകരുടെ വടംവലിയും ജീവനക്കാരുടെ അത്തപൂക്കളമൊരുക്കലും ചടങ്ങിന് ആവേശം പകര്‍ന്നു.മുതിര്‍ന്ന ക്ഷീരകര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ക്ഷീരകര്‍ഷിക മേഖലയിലെ മികച്ച വിദ്യാര്‍ഥികളെ ആദരിച്ചു.നഗരസഭ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘo പ്രസിഡന്റ് എം എം മാത്യൂ അദ്ധ്യക്ഷത വഹിച്ചു.കെ കെ രാജേന്ദ്രന്‍' പികെ അബു. എ പി ഹമീദ്, എംകെ ഷിബു, ബിജു മില്‍മ,ഷാജി മില്‍മ,പികെ മുരളി, സംഗീത അജീഷ്,സലീം അറയ്ക്കല്‍,ബെന്നിമാര്‍ട്ടിന്‍,ജികെ ജയപ്രസാദ്,ജോര്‍ജ് എംജെ, ഗോപകുമാര്‍ ജി, ഷീംനബാബു,എൻ എ ബാബു,പി ബിജു എന്നിവര്‍ സംസാരിച്ചു.



Leave a Reply