ഓൾ കേരള ടൂറിസം അസോസിയേഷൻ(ആക്ട) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ : ആക്ട വയനാട് ജില്ലാ സമ്മേളനവും ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ആക്ടയുടെ ഓണാഘോഷ പരിപാടികളോടാനുബന്ധിച്ചു നടത്തിയ യോഗത്തിൽ ലഹരി വ്യാപനത്തിന്റെ ഘട്ടത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾ പാലിക്കേണ്ട രീതികളെപ്പറ്റി മീനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ ക്ലാസ്സെടുത്തു. ആക്ട സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. സുസ്ഥിര വയനാട്ടിലെ ടൂറിസം വികസനത്തിന് മികച്ച മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി രമിത്‍ (ജില്ലാ പ്രസിഡന്റ് ) അഡ്വ : ശിവശങ്കർ, ചെറിയാൻ കോശി (വൈസ് പ്രസിഡന്റുമാർ ) മനു മത്തായി ( ജില്ലാ സെക്രട്ടറി )
ദിലീപ് കുമാർ, ലിമേഷ് മാരാർ( ജോയിന്റ് സെക്രട്ടറിമാർ )അനീഷ് വരദൂർ (ട്രഷറർ)
എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply