റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടരവയസ്സുകാരന്‍ മുങ്ങി മരിച്ചു

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് കോറോത്തെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ രണ്ടര വയസ്സുകാരന്‍ മുങ്ങിമരിച്ചു. വടകര ഗുരുമഹാസ് മലയില്‍ വീട്ടില്‍ ശരണ്‍ദാസിന്റെ മകന്‍ സിദ്ദവ് ശരണ്‍ (രണ്ടര വയസ്സ്) ആണ് മരണപ്പെട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



Leave a Reply