രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു

മാനന്തവാടി:വീണ്ടും കുളത്തിൽ മുങ്ങി രണ്ടര വയസ്സുകാരിയുടെ മരണം.ബന്ധുവിന്റെ മരണ വീട്ടില്‍ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസ്സുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം – ഷഹന ദമ്പതികളുടെ ഏക മകള്‍ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മരണപ്പെട്ട ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌കൂള്‍ റോഡിലെ പുതിയ പുരയില്‍ ഖാലിദിന്റെ വീട്ടിലെത്തിയ ഷഹദയെ ഇന്നലെ വൈകുന്നേരത്തോടെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Leave a Reply