നല്ലന്നൂർ യുവജന കൂട്ടായ്മ ഓണാഘോഷം നടത്തി

നല്ലന്നൂർ : നല്ലന്നൂർ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സജിത കെ കെ പരിപാടി ഉദ്ഘടനം ചെയ്തു. ഓണത്തല്ല്, ഉറിയടി, കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്തപ്പെട്ടു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ മുഖ്യ അതിഥിയായി. ബാവ നല്ലന്നൂർ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ. ഗോപി, ജഷീർ പള്ളിവയൽ, ശിഹാബുദ്ധീൻ നല്ലന്നൂർ നാഗേന്ദ്രൻ നല്ലന്നൂർ, സുദർശൻ നല്ലന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു.



Leave a Reply