വയനാട് ജില്ലയിലെ ഫുട്ബോൾ താരങ്ങൾക്ക് പ്രാമുഖ്യം നൽകി വയനാട് യുണൈറ്റഡ് എഫ് സി സെലക്ഷൻ ട്രയൽ പൂർത്തിയാക്കി

കൽപ്പറ്റ: കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് ജില്ലയിലെ സെലക്ഷൻ ട്രയൽസ് പൂർത്തിയായി. വയനാട് ജില്ലയിലെ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കഴിവുള്ളവരെ കണ്ടെത്തി വിദഗ്‌ധ -ശാസ്ത്രീയ പരിശീലനം നൽകി ഈ സീസണിൽ കളത്തിറങ്ങി നേട്ടം കൊയ്യാൻ ടീം ലക്ഷ്യമിടുന്നു. അതിനായി ഓൺലൈൻ അപേക്ഷ സ്വീകരിച്ചുകൊണ്ട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ മാനന്തവാടി,സുൽത്താൻ ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. നീലഗിരി ജില്ലയിലെ സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ രണ്ടാം വാരത്തിൽ നീലഗിരി ആട്സ് സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്നും, കോച്ചിങ് ക്യാമ്പ് ഒക്ടോബർ മാസത്തിൽ ആരംഭിക്കുമെന്ന് ടീം ചെയർമാൻ ഷമീം ബക്കർ സി. കെ, സി. ഇ. ഒ സജീർ. എസ്. ഹെഡ് കോച്ച് സനുഷ് രാജ്, മാനേജർ. ശിഹാബ് സി.എന്നിവർ അറിയിച്ചു.



Leave a Reply