November 8, 2026

ദീപ്തിഗിരി ക്ഷീര സംഘം അധിക വില വിതരണം ചെയ്തു

0
IMG_20220906_151453.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എടവക : 2022 ഏപ്രിൽ , മെയ്, ജൂൺ,ജൂലായ്  മാസങ്ങളിൽ ദീപ്തിഗിരി ക്ഷീര സംഘത്തിൽ പാൽ അളന്ന കർഷകർക്ക് അധിക വിലയായി ലിറ്ററൊന്നിന് ഒരു രൂപ പ്രകാരം ആറ് ലക്ഷത്തി ഇരുപത്തിമൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന്   രൂപ വിതരണം ചെയ്തു.
ദീപ്തി ഗിരി ക്ഷീര സംഘത്തിന്റെ സൂപ്പർ മാർക്കറ്റായ ഡി.ജി. സ്റ്റോറിൽ ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക ഓഫർ നൽകാനും ഭരണ സമിതി തീരുമാനിച്ചു.
ജൂലായ് മാസം പാലളന്ന സംഘത്തിലെ  ക്ഷീര കർഷകർക്ക് അനുവദിച്ച അധിക വിലയായ അഞ്ചു ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി അറുനൂറ്റി അറുപത്തിനാല് രൂപയും ക്ഷേമനിധി പ്രോത്സാഹന മായ ഇരുനൂറ്റിയമ്പത് രൂപ പ്രകാരം അറുപത്തിമൂവായിരത്തി ഇരുനൂറ്റിയമ്പത് രൂപയും ലഭ്യമാകുന്ന മുറയ്ക്ക് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് സെക്രട്ടറി പി.കെ.ജയപ്രകാശും പ്രസിഡണ്ട്‌ എച്ച്.ബി. പ്രദീപ് മാസ്റ്ററും അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *