ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനം വൈത്തിരിയിൽ

വൈത്തിരി : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്. എഫ്. ഐ യുടെ നേതൃത്വത്തിൽ നടത്തിയ അക്രമത്തിന് എതിരേയും കൽപ്പറ്റ എം എൽ എ അഡ്വ ടി സിദ്ദീഖിനെതിരെയുമുള്ള കള്ള പ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം വൈത്തിരിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അഡ്വ ടി സിദ്ധീഖ് എംഎൽഎ, കെ. എസ്. യു സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, ജാഥ ക്യാപ്റ്റന്മാരായ പി പി ആലി, മാണി ഫ്രാൻസിസ്, വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ എ വർഗീസ്, കെ വി ഫൈസൽ, ആർ രാമചന്ദ്രൻ, ഷഹീർ, ഷമീർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply