May 17, 2026

ഓണക്കിറ്റ് വിതരണം ചെയ്തു

0
IMG_20220908_061534.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക പഞ്ചായത്തിലെ അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവരും സൂക്ഷ്മതല ആസൂ ത്രണത്തിന്റെ ഭാഗമായി റേഷൻ കാർഡ് ഇല്ലാത്തവരായി കണ്ടെത്തിയവരുമായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗിരിജ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വിനോദ് തോട്ടത്തിൽ, എം.പി.വത്സൻ, സുമിത്ര ബാബു , പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വി.സി. മനോജ്, വി.ഇ.ഒ വി.എം ഷൈജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *