മുട്ടിൽ മരം മുറി വിഷയം : സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കണമെന്ന് എ.ഐ.വൈ.എഫ്

മുട്ടിൽ : മുട്ടിൽ മരം മുറി വിഷയത്തിൽ മരങ്ങൾ കണ്ടു കെട്ടിയ നടപടി സ്റ്റേ ചെയ്ത സാഹചര്യം പരിശോധിക്കപ്പെടണമെന്ന് എ.ഐ.വൈ.എഫ്. പ്രതിഭാഗം ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ടപ്പോൾ നോട്ടീസ് നൽകിയില്ലന്ന വാദം ദൂരൂഹമാണന്നും സർക്കാർ അഭിഭാഷകൻ പ്രതിഭാഗത്തിന് മൗനം പാലിച്ചത് അന്വേഷിക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിനെ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കം നടന്നുവെന്നും ഇതിന് പിന്നിലുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും ഇവർ പറഞ്ഞു. ജില്ലാ സെക്രട്ടറി ലെനി സ്റ്റാൻസ് ജേക്കബ്, വൈസ് പ്രസിഡണ്ട് സൗമ്യ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply