പാര്‍സല്‍ ലോറി ബൈക്കില്‍ ഇടിച്ച് സ്വകാര്യ റെസ്റ്റോറന്റ് ജീവനക്കാരന്‍ മരിച്ചു

മീനങ്ങാടി:മിനി പാര്‍സല്‍ ലോറി ബൈക്കില്‍ ഇടിച്ച് സ്വകാര്യ റെസ്റ്റോറന്റ് ജീവനക്കാരന്‍ മരണപ്പെട്ടു.കൃഷ്ണഗിരിയിലെ സ്വകാര്യ റെസ്റ്റോറന്റിലെ ജീവനക്കാരന്‍ മീനങ്ങാടി അമ്പലപ്പടി മന്നത്ത് കുന്ന് കാലിക്കല്‍ വീട്ടില്‍ ചാമി (60) ആണ് മരണപ്പെട്ടത്. മീനങ്ങാടിയില്‍ നിന്നും കൃഷ്ണഗിരിയിലെ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന മിനി പാര്‍സല്‍ ലോറി ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ചാമിയെ ഉടന്‍ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തുടര്‍ ചികില്‍സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. എന്നാല്‍ ഈങ്ങാപ്പുഴ എത്തുമ്പോഴേക്കും ചാമി മരണപ്പെട്ടിരുന്നു. ഭാര്യ: ബിന്ദു, മക്കള്‍: നിരോഷ്മ, സൈനോഷ്മ.



Leave a Reply