റോഡ് സൈഡിലെ ഇരുവശത്തും വരയിടാത്തത് അപകടങ്ങൾക്കിടയാക്കുന്നു

വൈത്തിരി :വൈത്തിരി -ചുണ്ടേൽ റൂട്ടിനിടയിൽ മാസങ്ങളായിട്ട് ടാറിങ് പൂർത്തിയാക്കിയ വഴിയിൽ റോഡ് സൈഡിൽ വരയിടാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പൊതുവെ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്ന ഇവിടെ അപകടങ്ങൾ തുടർകഥയാണ്. ചുണ്ടേൽ ടൗൺ കഴിഞ്ഞു മേപ്പാടി,കല്പറ്റ എന്നീ രണ്ടു റോഡുകളിലേക്ക് തിരിഞ്ഞു പോകുന്നതിനു തൊട്ട് മുന്പായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പെട്രോൾ നിറക്കാൻ വരുന്ന വാഹനങ്ങളും കൂടി ടൗണിലൂടെ തിരിഞ്ഞു പോകുന്നതിനാൽ ഗതാഗത തടസം രൂക്ഷമാണ്.ഇവിടെയും റോഡിൽ വരയിടാത്തത് അപകടൾക്കിടയാക്കുന്നുണ്ട്.റോഡിൽ സീബ്രാ ലൈൻ ഇടാത്തത് കാൽ നട യാത്രക്കാർക്കും പ്രയാസമാണ്. മാസങ്ങക്ക് മുന്നേ താമരശ്ശേരി ചുരം റോഡ് ടാർ ചെയ്ത് കല്പറ്ററോഡിൽ എത്തിയിരുന്നു.എന്നാൽ ചുണ്ടേൽ എത്തുന്നതിനു മുന്പായി സീബ്രാ ലൈനും ഇരു സൈഡിലെ വരകളും പുതിയ ടാർ ചെയ്തതോടെ മാഞ്ഞു.ടാർ ചെയ്ത ശേഷം വരയിട്ടതുമില്ല.ഇതാണ് അപകടം ക്ഷണിച്ചു വരുത്താൻ കാരണം.



Leave a Reply