ഓണാഘോഷത്തോട് അനുബന്ധിച്ച് ശുചീകരണം നടത്തി

കൽപ്പറ്റ: റാട്ടക്കൊല്ലി കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി പ്രദേശത്ത് ശുചീകരണം നടത്തി. പ്രശസ്ത സിനിമാതാരവും കൽപ്പറ്റയുടെ ശുചിത്വ അംബാസിഡറും കൂടിയായ അബുസലിം ഓണാഘോഷങ്ങളുടെയും ശുചീകരണ പരിപാടിയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർമാരായ എ ആർ ശ്യാമള,ഡി രാജൻ , കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷൗക്കത്ത് പഞ്ചിളി, സെക്രട്ടറി വിപിൻ ശേഖർ എന്നിവർ നേതൃത്വം നൽകി.



Leave a Reply