ലഹരി വിരുദ്ധ പപ്പെറ്റ് ഷോ ക്യാമ്പയിനുമായി കോളനികളിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

ബത്തേരി :വയനാട് ജില്ലയിൽ വർധിച്ചു വരുന്ന മയക്കു മരുന്ന്, പുകയില ഉൽപ്പന്നങ്ങൾ,മദ്യപാനം എന്നിവയ്‌ക്കെതിരെ
പപ്പെറ്റ് ഷോ ക്യാമ്പയിൻ നമ്പിക്കൊല്ലി ഞണ്ടൻ കൊല്ലി കാട്ടു നായ്ക്ക കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ലഹരി വിരുദ്ധ പ്രതിജ്ഞ കോളനിവാസികൾ എല്ലാവരും ചേർന്നെടുത്തു. ഗോഡ്സൻ വാലയിൽ പപ്പറ്റ് ഷോ ക്യാമ്പയിന് നേതൃത്വം നൽകി. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ് നടത്തി.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.



Leave a Reply