May 17, 2026

സിപിഐ വയനാട് ജില്ലാ സമ്മേളനം പതാക ദിനം ആചരിച്ചു

0
IMG_20220911_144338.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ 24 മാത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സപ്തംബർ 15,16,17 തിയ്യതികളിൽ കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമയി പാർട്ടി   ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു.. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു ചെറുർ ബ്രാഞ്ചിലും മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ മാനന്തവാടി ഗാന്ധി പാർക്കിലും മാനന്തവാടി ലോക്കൽ സെക്രട്ടറി നിഖിൽ പത്മനഭവൻ താഴെയങ്ങടി ബ്രാഞ്ചിലും പിലക്കാവ് ജെസിയിൽ രമേശൻ ജെസിയും കുഴിനിലത്ത് മുഹമ്മദ് ബാബയും ഒണ്ടയങ്ങാടി ബ്രാഞ്ചിൽ ബാബു കൊല്ലൻമടയും തവിഞ്ഞാൽ ലോക്കലിൽ യവനാർകുളത്ത് ലോക്കൽ സെക്രട്ടറി ശശി പയ്യനിക്കലും കുളത്താട ബ്രാഞ്ചിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മനോഷ് ലാലും പാതകയുർത്തി. എടവക ലോക്കലിലെ നാലാംമൈലിൽ അജ്മൽ ഷെയ്ക്കും പതാകയുർത്തി.സപ്തം ബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. പാർട്ടി കോൺഗ്രസ് ഒക്ടോബർ 15 മുതൽ വിജയവാഡയിലും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *