October 3, 2022

സുഗന്ധഗിരി പൊതുവിതരണ കേന്ദ്രം ചോർന്നൊലിക്കുന്നു

IMG_20220912_133526.jpg

വൈത്തിരി:സുഗന്ധഗിരിയിൽ സ്ഥിതിചെയ്യുന്ന പൊതുവിതരണ കേന്ദ്രം  ചോർന്നൊലിക്കുന്ന സ്ഥിതിയിൽ.മഴ ശക്തമായി പെയ്തു കൊണ്ടിരിക്കെ  ഇവിടെയുള്ള സാധനങ്ങൾ  കാരണം നനയുന്ന അവസ്ഥയിലാണ്.മഴ വെള്ളം ഉള്ളിലേക്ക് ഇറങ്ങാതിരിക്കാൻ തൽക്കാലം വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഏത് സമയവും പാറിപ്പോകുന്ന അവസ്ഥയിലുമാണ്.രണ്ടായിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്നത്  ഈ പൊതു വിതരണ കേന്ദ്രത്തെയാണ്.
    ആദിവാസികൾ നിരവധിയുള്ള ഈ പ്രദേശത്ത് നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പൊതു വിതരണ കേന്ദ്രമാണിത്.ഇതേ കെട്ടിടത്തിലാണ് മാവേലി സ്റ്റോറും പ്രവർത്തിക്കുന്നത്.മഴക്കാലം വിട്ടു മാറാതിരിക്കുമ്പോൾ   അടിയന്തിരമായി കെട്ടിടത്തിന്റെ അറ്റകുറ്റപണി ഭക്ഷ്യ വകുപ്പ് നടത്തിയില്ലെങ്കിൽ ഭക്ഷ്യ വസ്തുക്കൾ മഴയിൽ കുതിരുമെന്ന ആശങ്ക നിലനിക്കുന്നുണ്ട്.
   വന്യ മൃഗശല്യവും ഭീഷണിയായി നിൽക്കുന്ന ഈ പ്രദേശത്ത് ഇനിയും അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നത് സുരക്ഷിതമല്ലെന്ന അഭിപ്രായമാണ് നാട്ടുകാർക്കുള്ളത്.
നിരവധി ഭക്ഷ്യ സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള ഈ കെട്ടിടത്തിന് അടച്ചുറപ്പുള്ള ഒരു മേൽക്കൂര അടിയന്തിരമായി നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.സുരക്ഷ കണക്കിലെടുത്തു കൊണ്ട് അടുത്ത മഴക്കാലാത്തിന് മുന്നോടി യായി കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പുതിക്കിപ്പണിയണമെന്ന ആവിശ്യവും ഇവിടുത്തുകാർ ഉന്നയിക്കുന്നു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.