എൽ .ഡി .എഫ് പഞ്ചായത്ത് കമ്മിറ്റി പ്രചരണ ജാഥ നടത്തി

പുൽപ്പള്ളി :പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിനെ രക്ഷിക്കൂക എന്ന മുദ്രാവാക്യമുയർത്തി എ ൽ .ഡി .എഫ് പഞ്ചായത്ത് കമ്മിറ്റി പ്രചരണ ജാഥ നടത്തി.
ബാങ്കിൽ നടന്ന 8. 34 കോടിയുടെ അഴിമതിക്ക് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളുടെ സ്വത്തുക്കൾ കണ്ട് കിട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ജാഥ പാക്കത്ത് വെച്ച് സി .പി .ഐ ജില്ലാ അസി.സെക്രട്ടറി ഇ .ജെ ബാബു ഉദ്ഘാടനം ചെയ്തു.ജാഥ സമാപനത്താടനുബന്ധിച്ച് നടന്ന ബഹുജന സദസ് എൽ .ഡി .എ ഫ് ജില്ലാ കൺവീനർ സി .കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം കെ .ജെ ദേവസ്യ മുഖ്യ പ്രഭാഷണം നടത്തി.ജാഥയിൽ ജാഥാ ക്യാപ്റ്റൻ എം .എസ് സുരേഷ് ബാബു
മാനേജർ ടി .ജെ ചാക്കോച്ചൻ, സജി മാത്യു,ബൈജു നമ്പി കൊല്ലി, വിൽസൻ നെടും കൊമ്പിൽ ,ബെന്നി കുമ്പാലക്കാട്ട് എന്നിവർ സംസാരിച്ചു.
സമാപന യോഗത്തിൽ കെ. പി ഗിരീഷ് സ്വാഗതം പറഞ്ഞു.ടി .ജെ ചാക്കോച്ചൻ അദ്ധ്യക്ഷനായിരുന്നു .



Leave a Reply