വൈത്തിരി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

വൈത്തിരി:മതിയായ പൊലിസ്‌കാരില്ലാത്തതിനാൽ വൈത്തിരി അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വൈത്തിരിയിൽ നിന്ന് പൊഴുതന ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്താണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.ഇവിടെ പകൽ സമയങ്ങളിൽ സ്ഥിരമായി പൊലിസ് സാനിധ്യം ആവിശ്യമായിരിക്കുകയാണ്. തൊട്ടടുത്ത് പൊലിസ് സ്റ്റേഷൻ ഉണ്ടായിട്ടും സ്ഥിരമായി ഒരു പോലിസ് സേവനം ലഭ്യമാക്കാത്തത്തിൽ പ്രദേശ വാസികൾക്ക് അമർശമുണ്ട്.
വൈത്തിരി ബസ് സ്റ്റാന്റ് പരിസരത്തു മാത്രമാണ് ഒരു പൊലിസ് എങ്കിലും ഉള്ളത്.താലൂക്ക് ആശുപത്രി റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്ക് തിരിയുന്ന ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.പല യാത്രക്കാരും പൊഴുതന ജങ്ഷൻ ഭാഗത്തും ആശുപത്രി കവല ഭാഗത്തും വാഹനങ്ങളുടെ വേഗത കുറക്കാത്തതിനാൽ പലപ്പോഴും അപകടങ്ങൾ തുടർകഥയാവുകയാണ്.ട്രാഫിക് സിഗ്നൽ ലൈറ്റ് അങ്ങാടിയിൽ ഒരിടത്തും സ്ഥാപിക്കാത്തതും അപകടങ്ങൾ വിളിച്ചു വരുത്താനിടയാവുകയാണ്.കഴിഞ്ഞ ആഴ്ച്ച ഇരു ചക്ര വാഹനമോടിച്ചു വന്ന യാത്രക്കാരൻ അങ്ങാടിയിൽ വെച്ച് ബസ്സിന് പിന്നിലിടിച്ചു അപകടം സംഭവിച്ചിരുന്നു .വേഗത കുറച്ചു പോകാനുള്ള ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾ വിളിച്ചു വരുത്തുന്നു.
അങ്ങാടികളിൽ സ്ഥാപിക്കാറുള്ള വേഗത കുറച്ചു പോകാൻ പ്രോൽസാഹിപ്പിക്കാനുള്ള ആപ്ത വാക്യങ്ങൾ എഴുതിയ ബോർഡുകളും വൈത്തിരി അങ്ങാടിയിൽ ഒരിടത്തുമില്ലാത്തതും ജനങ്ങൾക്ക് എതിർപ്പുണ്ട് .



Leave a Reply