യോഗ പരിശീലക നിയമനം

കൽപ്പറ്റ : ജില്ലാ പഞ്ചായത്ത് ജില്ലാ ആയൂര്‍വേദ ആശുപത്രി മുഖേന നടപ്പിലാക്കുന്ന 'വയോജനങ്ങള്‍ക്ക് യോഗ പരിശീലനം' എന്ന വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച സെപ്തംബര്‍ 22 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കണിയാമ്പറ്റ, മേപ്പാടി, മുട്ടില്‍ പൊഴുതന, തവിഞ്ഞാല്‍, തിരുനെല്ലി, തോമാട്ടുചാല്‍ ഡിവിഷനുകളിലാണ് നിയമനം. യോഗ്യത; ബി.എന്‍.വൈ.എസ്/ബി.എ.എം.എസ്/ എം.എസ്.സി യോഗ/ പി.ജി ഡിപ്ലോമ ഇന്‍ യോഗ/യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗാ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.



Leave a Reply