July 5, 2026

ലഹരി കടത്തിൻ്റെ ഇടനാഴിയായ മുത്തങ്ങയിൽ വീണ്ടും അനധികൃത പണം പിടികൂടി

0
GridArt_20220915_2113210022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : ലഹരി കടത്ത് പരിശോധന 
കർശനമാക്കിയ മുത്തങ്ങയിൽ ,
വീണ്ടും അനധികൃത പണ വേട്ട.
എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ രേഖകളില്ലാത്ത പണം, ഇന്ന് രണ്ടാം തവണയും പിടികൂടി.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച്  ഇന്ന് ഉച്ചക്ക് ശേഷം നടത്തിയ വാഹന പരിശോധനയിൽ കെ എൽ  58 യു  5151നമ്പർ മാരുതി ബ്രീസ കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന (902300) ഒൻപത് ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് രൂപ പിടികൂടി. കോഴിക്കോട് സ്വദേശിയായ സബീർ .പി (43)എന്നയാളെയും കണ്ണൂർ സ്വദേശിയായ എ.നൗഷാദ് എന്നയാളെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും വാഹനവും തുടർ നടപടികൾക്കായി സുൽത്താൻബത്തേരി പോലീസിന് കൈമാറി. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി,സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ് എം.ബി ,അമൽ തോമസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിത്താര കെ.എം,അനിത. എം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *