May 17, 2026

ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും

0
IMG-20220916-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലങ്കരക്കുന്ന് : ലബനോനിലെ സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയാൽ വാഴിക്കപ്പെട്ട മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ആദ്യമായി സെപ്റ്റംബര്‍ 18-ാം തീയതി ഞായറാഴ്ച മാതൃ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുന്നു. തുടർന്ന് നടക്കുന്ന അനുമോദന യോഗം നിയോജകമണ്ധലം എം.എൽ.എ. .ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹീക സാസ്ക്കാരിക നേതാക്കന്മാരും പങ്കെടുക്കും. 
  
രാവിലെ ഏഴ് മണിക്കാണ് ബിഷപ്പിന് ദൈവാലയ കവാടത്തിൽ സ്വീകരണം .തുടർന്ന് വി.ബലി അർപ്പിക്കും. പരിപാടിയിൽ നൂറ് കണക്കിന് വിശ്വാസികളും മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്
പത്രസമ്മേളനത്തിൽ വികാരി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടിയിൽ, ട്രസ്റ്റി വിനോജി ഊരക്കാട്ടുമറ്റത്തിൽ പബ്ലിസിറ്റി കൺവീനർ ലാൻസ് ഇല്ലിക്കൽ, എൻ.റ്റി.മാത്യൂസ് നെല്ലിക്കൽ, അഡ്വ.ഷിജു ജേക്കബ്ബ് കുറുങ്ങാട്ടിൽ, ഇ.ജെ. പൌലോസ് ഇടയനാൽ, എൽദോ മൂശാപ്പിള്ളിൽ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *