March 29, 2024

രാജ്യത്തിൻ്റെ സാമൂഹിക ഘടന മാറ്റാൻ ആസൂത്രിത ശ്രമം: കെ രാജൻ സി.പി.ഐ .ജില്ലാ സമ്മേളനത്തിന് തുടക്കമായി

0
Img 20220916 Wa00082.jpg
കൽപറ്റ: രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ മാറ്റാൻ സംഘപരിവാർ ആസൂത്രിത ശ്രമം നടത്തുന്നതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സി പി ഐ വയനാട് ജില്ലാ സമ്മേളത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ രാജ്യത്ത് വിഭജനത്തിൻ്റെ രാഷ്ട്രീയം ഉയർത്തുകയാണ്. ഹിന്ദി – ഹിന്ദുസ്ഥാൻ എന്ന അപകടകരമായ മുദ്രാവാക്യം ഉയർത്തി ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത ഉയർത്തുന്നു. കേന്ദ്ര മന്ത്രിസഭയെ പോലും വിശ്വാസത്തിലെടുക്കാതെ സംഘ പരിവാർ രാജ്യത്തെ നിയന്ത്രിക്കുന്നത്. നോട്ട് നിരോധനം ഇതിന്റെ  ഉദാഹരണമാണ്. ഇത് രാജ്യത്തിൻ്റെ വളർച്ചാ നിരക്ക് നൂറ്റാണ്ടുകൾ പിന്നിലാക്കി. പൊതുമേഖല സ്ഥാപനങ്ങള വിറ്റൊഴിക്കുന്നു.  കേന്ദ്രത്തിൻ്റെ നയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്ന സംസ്ഥാന സർക്കാറിനെ കേന്ദ്രം നിരന്തരം വേട്ടയാടുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ അഡ്വ. ജോസഫ്  മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി എസ് സ്റ്റാൻലി സ്വാഗതം പറഞ്ഞു.  സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *