സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്

വൈത്തിരി : കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട ഫാൻ്റസി ബസ്സ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്. നാട്ടുക്കാരും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനങ്ങളിലാണ്.ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വൈത്തിരി ആശുപത്രിയിലേക്കും മാറ്റി.
വൈത്തിരി ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള സ്റ്റേഷനറി കടയിലേക്ക്ണ് ബസ്സ് നിയന്ത്രണം വിട്ട് കയറിയത്. കടയിൽ ഉണ്ടായിരുന്ന ഹംസ എന്ന വ്യാപാരി സാധനങ്ങളുടെ ഇടയിൽപ്പെട്ട് കിടക്കുകയായിരുന്നു. ജെസിബിയും ഫയർഫോഴ്സും പണിപ്പെട്ടാണ് ഇദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.



Leave a Reply