June 5, 2023

ഓ.ഐ.സി.സി. കുവൈറ്റ് മെമ്പർഷിപ്പ് ക്യാമ്പെയിനിന് തുടക്കമായി

0
GridArt_20220916_1210409702.jpg
കുവൈറ്റ് : കുവൈറ്റ് വയനാട് ജില്ല ഓ.ഐ.സി.സി മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു . ഓ.ഐ.സി.സി ഗ്ലോബൽ അടിസ്ഥാനത്തി ൽ നടത്തുന്ന അംഗത്വ ക്യാമ്പെയിനിന്റെ ഭാഗമായി ഓഗസ്റ്റ് 13 നാണ് അംഗത്വവിതരണം ആരംഭിച്ചത്. ദേശീയ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം മെമ്പർഷിപ്പുകൾ വയനാട് ജില്ലാ വഴിയാണ് വിത രണം ചെയ്യുന്നത്. കുവൈറ്റിലെ എല്ലാ കോൺഗ്രസ് പ്രവത്തർകരെയും ഓ.ഐ.സി.സിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസ ലോകത്തും, നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തി പെടുത്തുന്നതിന് എല്ലാ വയനാട് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ആത്മാർഥമായ സഹായ സഹകരണം ഉണ്ടാവണമെന്ന് ജിൻസൺ ബത്തേരിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് ഓ.ഐ.സി.സി.ജനറൽ സെക്രട്ടറി അലക്സ് കൂട്ടങ്കൽ പറഞ്ഞു. കുവൈറ്റിൽ ഉള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരും വയനാട് ജില്ലാ ഓഐസിസി മെമ്പർഷിപ്പിന് വേണ്ടി കമ്മിറ്റി അംഗങ്ങളെ സമീപിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 00965 55875536
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *