March 25, 2023

അംഗീകാരത്തിൻ്റെ ആഹ്ലാദാരവത്തിൽ ബത്തേരി നഗരസഭയിലെ സ്കൂളുകൾ

IMG-20220916-WA00972.jpg

ബത്തേരി : അക്കാദമിക മികവ് , വിദ്യാലയമികവ് എന്ന കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് 2020 – 21 വർഷത്തിൽ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്തെ തന്നെ മികച്ച പിടി എ ക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനത്തോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച ബീനാച്ചി ഗവ: ഹൈസ്ക്കൂൾ, എൽ.പി.സ്കൂൾ വിഭാഗത്തിൽ സാമൂഹിക ഇടപെടൽ നടത്തിയ പി.ടി.എ ക്ക് ജില്ലാതലത്തിൽ ഒന്നാoസ്ഥാനം കരസ്ഥമാക്കിയ പൂമല സ്ക്കൂൾ, ഹയർ സെക്കണ്ടറി മേഖലയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിനർഹമായ ബത്തേരി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവർക്ക് ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
2022 വർഷം പത്താംതരം വിജയത്തിന് ജില്ലാ തലത്തിൽ തന്നെ മാതൃകയായ 5 വിദ്യാലയങ്ങളിൽ 3 എണ്ണം ബത്തേരി നഗരസഭക്കു കീഴിലുള്ളവയാണ്. വിജ്ഞാന വഴിയിലെ സന്തോഷ താരകങ്ങളായ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂൾ, പൂമല സെന്റ് റോസല്ലാസ് . പ്രസ്തുത വിദ്യാലയങ്ങൾക്കുള്ള അനുമോദനപുരസ്ക്കാരo നൽകപ്പെട്ടു.
സൈക്കിളിങ്ങിൽ ലോകകപ്പ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ കായിക അധ്യാപകനായ അർജുൻ തോമസിനെയും നഗരസഭ ആദരിച്ചു.
ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായ ഈ സന്തോഷ അംഗീകാരത്തിളക്കത്തിന്റെ അനുമോദന ചടങ്ങ് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിങ് ചെയർമാൻ മാരായ ലിഷ ടീച്ചർ, സാലി പൗലോസ്, ഷാമില ജുനൈസ്,, കെ റഷീദ്, ടോം ജോസ്, കൗൺസിലർ കെ സി യോഹന്നാൻ,നഗരസഭ സെക്രട്ടറി അലി അസ്ഹർ, ഡയറ്റ് പ്രിൻസിപ്പാൽഅബ്ബാസ് അലി, സർവജന സ്കൂൾ പ്രിൻസിപ്പാൾ അബ്‌ദുൾ നാസർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *