ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് എയർ ജാക്കി കൈമാറി

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വെച്ച് ഡ്രൈനേജിലേക്ക് ഇറങ്ങി അപകടത്തിൽ പെടുന്ന വാഹനങ്ങൾ പൊക്കിയെടുക്കുന്നതിനാവശ്യമായ 100 ടൺ കപ്പാസിറ്റിയുള്ള എയർ ജാക്കി ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് കൈമാറി. അജ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകിയ എയർ ജാക്കി കമ്പനി സ്റ്റാഫംഗങ്ങളിൽ നിന്നും ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് ഏറ്റുവാങ്ങി. സമിതി പ്രവർത്തകരായ മജീദ് കണലാട്, അർഷാദ് എരഞ്ഞോണ, ഷഹൽ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply