July 5, 2026

കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദ്ദനം : പ്രതിഷേധവുമായി ഓട്ടോറിക്ഷ തൊഴിലാളികൾ

0
IMG_20220917_123325.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം: പനമരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർക്ക്  മർദ്ദനം.  തംസീർ എന്നയാളെ ഇന്നലെ രാത്രി രണ്ട്  മണിക്ക് കാറിന്റെ എണ്ണ തീർന്നു പോയി എന്ന് പറഞ്ഞു പനമരത്തു നിന്നും പാക്കത്തേക്ക് ഓട്ടം വിളിക്കുകയും  പാക്കത്ത് എത്തിയപ്പോൾ   തംസീർ രാത്രി വാടകയായ 440 രൂപ ചോദിച്ചതാണ് പ്രശ്നത്തിന് തുടക്കം. പകൽ സമയങ്ങളിൽ 28O രൂപ ചാർജ് നിലവിൽ ഉണ്ട് എന്നാൽ രാത്രി ഓട്ടങ്ങളിൽ  നിലവിലെ ചാർജിന്റെ 50% ഇരട്ടി വാങ്ങമെന്ന് നിയമം ഉണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. കൂടുതൽ തുക തരാൻ കഴിയില്ലെന്ന് ഓട്ടോ വിളച്ചയാളുകൾ പറഞ്ഞു.
100രൂപ മാത്രമേ തരാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ തംസീറിനെ മർദ്ധിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
 മർദ്ദനത്തിൽ  പരിക്കുപറ്റിയ തംസീർ പനമരം പി.എച്ച് .സിയിൽ ചികിത്സതേടി. രാത്രി വന്യമൃഗങ്ങൾ ഇറങ്ങുന്നു പാക്കം പോലുള്ള പ്രദേശങ്ങളിലേക്ക്  വളരെ പ്രയാസത്തോടെ കൂടിയാണ് ഓട്ടം പോകുന്നത്. ഇതിനെതിരെ സംയുക്ത ഡ്രൈവേഴ്സ് യൂണിയൻ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *