April 19, 2024

ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0
Img 20220917 Wa00462.jpg
കല്പറ്റ: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വയനാട് ജില്ലാ ശിശുക്ഷേമ സമിതി എസ്.ഡി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചന മത്സരം പ്രശസ്ത മൗത്ത് പെയിന്റിംഗ് ആർട്ടിസ്റ്റ് ജോയൽ കെ ബിജു ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
 മത്സരാർഥികൾക്കൊപ്പം ജോയലിന്റെ രചന മത്സരാർഥികളും രക്ഷിതാ ക്കളും ആവേശത്തോടെയും ആരാധനയോടെയുമാണ് സ്വീകരിച്ചത്.
പൊതുവിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും അഞ്ചു  മുതൽ 10 വയസ്സു വരേയും 10 മുതൽ 16 വയസ്സുവരെയുള്ള ഗ്രൂപ്പായിട്ടാണ് മത്സരം നടന്നത്
ഭിന്നശേഷി വിഭാഗത്തിൽ 5 മുതൽ 11 വരേയും 11 മുതൽ 18 വരേയും രണ്ട് ഗ്രൂപ്പായിട്ടു മാണ് മത്സരം നടന്നത്.
ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനം ലഭിക്കുന്ന രചനകൾ സംസ്ഥാന തലത്തിൽ പരിഗണിക്കുകയും സംസ്ഥാനതലത്തിൽ ദിക്കുന്ന രചനകൾ ദേശീയ തലത്തിൽ പരിഗണിക്കുകയും ചെയ്യും
.ഉദ്ഘാടന സമ്മേളനത്തിൽ ശിശുക്ഷേമ സമിതി വയനാട് ജില്ല വൈസ് പ്രസിഡന്റ് ശാരദ സജീവൻ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി കെ സത്യൻ സ്വാഗതം ആശംസിച്ചു.ജോയൽ കെ ബിജു ഉദ്ഘാടനം ചെയ്തു.
എസ്. ഡി.എം എൽ.പി.സ്ക്കൂൾ പ്രധാനാധ്യാപിക പ്രിയ. പി.കെ, ബത്തേരി ബി.ആർ.സി യിലെ റിസോഴ്സ് ടീച്ചർ ചന്ദ്രിക ശിശുക്ഷേമ സമതി സംസ്ഥാനപ്രതിനിധി മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു
 ശിശുക്ഷേമ സമിതി വയനാട് ജില്ലാ ട്രഷറർ സി കെ ഷംസുദ്ധീൻ ജോയലിന് സ്നേഹോപഹാരം സമ്മാനിച്ചു.
 ജോയൽ വരച്ച ചിത്രം ശിശുക്ഷേമ സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി.
 പൊതു വിഭാഗത്തിൽ . ഗ്രീൻ ഗ്രൂപ്പിൽ അഫലഹ് റാസി വി. കെ ഗവ.യു.പി.സ്കൂൾ ചെന്ന ലോട്, റോൺ മാത്യു കെ.എസ്. ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നീർവാരം, അഹനിയ പി അനൂപ് എം ജി.എം. എച്ച് എസ്.എസ് മാനന്തവാടി
വൈറ്റ് ഗ്രൂപ്പിൽ ദക്ഷ് ദേവ് എൻ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി, ഫെബിൻ ബി ജോർജ് ജി.കെ.എം.എച്ച്.എസ്.എസ്. കണിയാരം, 
വൈഗ തീർത്ഥ കെ.എസ് എസ്.ജെ എച്ച് എസ്.എസ് കല്ലോടിയും
ഭിന്നശേഷി വിഭാഗത്തിൽ റെഡ് ഗ്രൂപ്പ് വിഭാഗത്തിൽ മീനാക്ഷി സി.എസ്.
ജി.എച്ച് എസ് ഇരുളം
 ഫാത്തിമ പി.എ & ചിന്നു. ഇരുവരും ഡബ്ളിയു ഒസ്കൂൾ ഫോർ ബ്ലെന്റ് ആന്റ് ഡഫ്, വിദു കൃഷ്ണ എൻ.എം & അമൽ പോൾ ഇരുവരും സെന്റ് റോസല്ലോസ് എച്ച് എസ് എസ് ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ പൂമല എന്നിവരും
യെല്ലോ വിഭാഗത്തിൽ സി ഗ്രൂപ്പിൽ
റഫിയ ഫാത്തിമ & നിയ ഫാത്തിമ ഡബ്ളിയു ഒ സ്കൂൾ ഫോർ ഡഫ് ആന്റ് ഡെഫ് എന്നിവരും സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *