മാനന്തവാടി പ്രസ്സ് ക്ലബ്ബ് അവാർഡ് ദാനം തിങ്കളാഴ്ച

മാനന്തവാടി: മാനന്തവാടി പ്രസ്സ് ക്ലബ്ബ് സംസ്ഥാന തലത്തിൽ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണ ചടങ്ങും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങും 19 ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിക്കും. രാവിലെ 10.30 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. അന്ന് വൈകീട്ട് 6.30 ന് റാസ & ബീഗം അവതരിപ്പിക്കുന്ന പാടിയും പറഞ്ഞും ഗസൽ രാവും ഉണ്ടാകുമെന്ന് പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അച്ചടി മാധ്യമ വിഭാഗത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മാതൃഭൂമി ലേഖകൻ തെന്നൂർ ബി അശോകും ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ് 18 വയനാട് ലേഖകൻ രതീഷ് വാസുദേവനുമാണ് അവാർഡിനർഹരായത്. ചടങ്ങിൽ വെച്ച് യുവസാഹിത്യകാരൻ സുകുമാരൻ ചാലിഗദ്ദ, പ്രമുഖ വ്യവസായികളായ നാസർ കീരിയിൽ, ജോസഫ് ഫ്രാൻസിസ് വടക്കേടത്ത്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഓഫ് എക്കോ ബംഗലൂര്‍ ഡോ. റവ.ഫാദര്‍ ആന്റണി സെബാസ്റ്റ്യന്‍ കൂട്ടുങ്കലൽ എന്നിവരെ ആദരിക്കും. അവാർഡ് ദാന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി, എം.എൽ.എ.മാരായ ഒ.ആർ.കേളു, ടി.സിദ്ധീഖ്, ഐ.സി. ബാലകൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡിവിഷൻ കൗൺസിലർ വി.കെ.സുലോചന, ജില്ലാ കലക്ടർ എ.ഗീത, സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി
തുടങ്ങി പൗര പ്രമുഖർ പങ്കെടുക്കും. വൈകീട്ട് 6.30 ന് നടക്കുന്ന ഗസൽ രാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡി.വൈ.എസ്.പി. – ചന്ദ്രൻ എ.പി. മുഖ്യാതിഥിയുമായിരിക്കും.വാർത്താ സമ്മേളനത്തിൽ
അബ്ദുള്ള പള്ളിയാൽ, ലത്തീഫ് പടയൻ, അരുൺ വിൻസൻറ്, ജസ്റ്റിൻ ചെഞ്ചട്ടയിൻ , കെ.എസ് സജയൻ, സുരേഷ് തലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply