ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മലബാർ ഭദ്രാസനാധിപനായി ചുമതല ഏൽക്കും

കൽപ്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭക്ക് വേണ്ടി വാഴിക്കപ്പെട്ട ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ബുധനാഴ്ച മലബാർ ഭദ്രാസനാധിപനായി ചുമതല ഏൽക്കും. സെപ്തംബർ 14 നാണ് ലബനോനിൽ മെത്രാഭിഷേകം നടന്നത്. മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ഉൾപ്പെടെയുള്ള മെത്രാപ്പോലിത്ത സ്ഥാനാരോഹണ ശുശ്രൂഷ
(സുന്ത്രോണിസോ ശുശ്രൂഷ ) സെപ്തംബര്‍ 21ന് ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തുന്നത്.. മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും നിലവിലെ ' ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് ഉൾപ്പെടെ സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെയും വൈദിക ശ്രേഷ്ഠരുടെയും കാര്‍മ്മികത്തിലാണ് ശുശ്രൂഷ നടത്തപ്പെടുന്നത്. അനുമോദന സമ്മേളനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 21ന് ബുധനാഴ്ച 7.15ന് പ്രഭാത പ്രാര്‍ത്ഥന, 7.45ന് അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസ്റ്റോഫോറസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 9.15ന് സുന്ത്രോണിസോ ശുശ്രൂഷ, 10.45ന് അനുമോദന സമ്മേളനം. സമ്മേളനത്തില്‍ എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പങ്കെടുക്കും.



Leave a Reply