May 17, 2026

ഏകദിന പ്രകൃതി പഠനക്യാമ്പ് നടത്തി

0
IMG_20220919_143929.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജിന്റെയും വനംവന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന പ്രകൃതി പഠനക്യാമ്പ് നടത്തി. പ്രകൃതിയുടെ നല്ല പാഠങ്ങൾ കണ്ടറിഞ്ഞും ബോധവൽക്കരണ  ക്ലാസ്സുകളാലും ക്യാമ്പ് സജീവമായി.  ബത്തേരി കല്ലുമുക്ക് വനപര്‍വ്വത്തില്‍ നടന്ന ക്യാമ്പിന് സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് സെക്ഷന്‍ ഓഫീസര്‍ രാജു.ബി.പി നേതൃത്വം നല്‍കി. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങളും അധ്യാപകരും പങ്കെടുത്ത ക്യാമ്പില്‍ ട്രക്കിംഗ്, മഴ നടത്തം എന്നിവ വേറിട്ട അനുഭവമായി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷൈജു, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സൈതലവി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബാബു, രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഉല്ലാസ് എന്നിവര്‍ ക്ലാസെടുത്തു.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *