June 10, 2023

ഗവ.എൽ.പി.സ്കൂൾ പോരൂർ,വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

0
IMG-20220920-WA00172.jpg
പോരൂർ: പോരൂർ ഗവ.എൽ.പി സ്കൂളിൽ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.എൽസി ജോയി നിവഹിച്ചു.പ്ലാസ്റ്റിക്കിന്‌ എതിരെയുള്ള പ്രതിരോധ പ്രവർത്തനമായി വിദ്യാർത്ഥികളുടെ വീടുകളിലേക്ക് തുണി സഞ്ചിയുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആദരിക്കൽ ചടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ റോസമ്മ ബേബി നിർവഹിച്ചു.വിദ്യാലയത്തിൽ പുതിയതായി രൂപീകരിക്കുന്ന ശുചിത്വ-ഹരിത സേനക്കുള്ള യൂണിഫോം വിതരണവും അദ്ദേഹം നിർവഹിച്ചു..തുടി താളം ഗോത്ര ക്ലബ് രൂപീകരണത്തിന്റെ ഔപചാരികമായ തുടക്കം സർവോദയം യൂ. പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സർഗ നിർവ്വഹിച്ചു. ഗോത്ര കുട്ടികൾ തയാറാക്കിയ മാഗസിൻ പ്രകാശനം,കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.ഗണിത ക്ലബ് തയാറാക്കിയ ഗണിത പൂക്കളം ഡിസൈൻ പതിപ്പിന്റെ പ്രകാശനവും സിസ്റ്റർ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ രാജൻ .കെ.കെ,മദർ  പി.ടി.എ പ്രസിഡൻറ് നിമിഷ,സ്കൂൾ ലീഡർ ഫിദൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് കല്ലരിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപകൻ രമേശൻ ഏഴോക്കാരൻ സ്വാഗതവും സീനിയർ അധ്യാപിക സൗമ്യ നന്ദിയും പറഞ്ഞു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *