അഖില വയനാട് വടം വലി മത്സരം 25 ന് നീർവാരത്ത്

പനമരം: കർഷകനാദം നീർവാരവും വയനാട് വടംവലി അസോസിയേഷനും ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖില വയനാട് വടംവലി മത്സരം സെപ്റ്റംബർ 25 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടക്കും.എം എൽ എ ഓ ആർ കേളു ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.നീർവാരം ജി എച്ച് എസ് എസ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.ക്യാഷ് പ്രൈസുകൾ ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക,95448 30866,83018 17921,82818 81803.



Leave a Reply