നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് ശൈലികൾക്കെതിരെ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ പ്രത്യാശായാത്ര: പി പി ആലി

.കൽപ്പറ്റ: കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വികലമായ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ പ്രത്യാശാ യാത്രയായി മാറിയിരിക്കുന്നുവെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ഭാരത് ജോഡോ യാത്രയുടെ വിളംബരാർത്ഥം യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബരജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിക്കുന്ന ചുവടുകൾ ഒന്നാവുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഏറ്റെടുത്തിരിക്കുന്നു.രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന ബിജെപി ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രതിസന്ധികൾക്ക് എതിരെയും രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തെ മുഴുവൻ ജനങ്ങളും ഏറെ ശുഭാപ്തിവിശ്വാസത്തോടെ ആണ് നോക്കി കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായിരുന്നു. സി പി വർഗീസ്, ബി സുരേഷ് ബാബു, സി ജയപ്രസാദ്, ടി എ റെജി, ഗിരീഷ് കൽപ്പറ്റ, പി എൻ ശിവൻ, പി ഷംസുദ്ദീൻ, മോഹൻദാസ് കോട്ടക്കൊല്ലി,കെ ജി ബാബു, സി എ ഗോപി, ഒ.ഭാസ്കരൻ, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രൻ,എസ് മണി, ഹർഷൽ കോണാടൻ, മണി പാമ്പനാൽ,ജോർജ് പടകൂട്ടിൽ,ജിനി തോമസ്, രാധാ രാമസ്വാമി,ഓമന,മേഴ്സി സാബു, കെ അജിത, തുടങ്ങിയവർ സംസാരിച്ചു



Leave a Reply