മൂന്നാം ബദല്‍ അനിവാര്യം: നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ജില്ലാ കണ്‍വന്‍ഷന്‍

കല്‍പ്പറ്റ: കേരളത്തിലെ ഓരോ വ്യക്തിക്കും ഒരുകോടി രൂപ വീതം കടക്കെണിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കടക്കെണിയിലായ ജനങ്ങളെ പല്ലിളിച്ച് കാണിച്ച് മുഖ്യമന്ത്രിയും കൂട്ടരും യൂറോപ്യന്‍ ടൂറിന്റെ തിരക്കിലാണ്. കോണ്‍ഗ്രസിനെപ്പോലെയുള്ള കപട മതേതര പ്രസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ലന്ന് എന്‍.എസ്.പി. ഐ കുറ്റ പ്പെടുത്തി. പകരം വെക്കാന്‍ ജനങ്ങളുടെ സ്വപ്നമാണ് കേരളത്തില്‍ ഒരു മൂന്നാം ബദല്‍ എന്നത്. അതിനാണ് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍.എസ്.പി.ഐ) രൂപം കൊണ്ടത്. മുസ്ലീം ന്യൂനപക്ഷത്തിന്റെ കുത്തക അവകാശപ്പെടുന്ന മുസ്ലീം ലീഗ് ഇന്ന് തമ്മിലടിയും തൊഴുത്തില്‍ കുത്തും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമുദായത്തെ നോട്ടമിട്ടിരിക്കുന്ന മറ്റു വര്‍ഗ്ഗീയ പാര്‍ട്ടികളെ കരുതിയിരിക്കണമെന്ന് എന്‍. എസ്.പി.ഐ ഭാരവാഹികള്‍ പറഞ്ഞു. സമൂഹത്തിനും രാജ്യത്തിനും വലിയ ഭീഷണിയാണ് വര്‍ഗ്ഗീയത. സെക്യുലറിസമാണ് നമുക്ക് ആവശ്യം. അടുത്ത നിയമസഭാ തെരഞ്ഞെടു പ്പില്‍ കേരളത്തിലെ 50 സീറ്റില്‍ ഇടതുവലതുമുന്നണികള്‍ക്ക് ഭീഷണിയാകുമെന്ന് എന്‍ എസ്.പി.ഐ സംസ്ഥാന പ്രസിഡന്റ് കെ.പി.മുനീര്‍ പറഞ്ഞു. വയനാട് ജില്ലാ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ശ്വവല്‍കൃത സമൂഹം നാഷണല്‍ സെക്യുലര്‍ പാര്‍ട്ടിയെ ഉറ്റുനോക്കുന്നു എന്ന് എന്‍.എസ്.പി.ഐ നിരീക്ഷിച്ചു. .ജില്ലാ പ്രസിഡണ്ട് എ. ശിഹാബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.സുരേഷ് മേപ്പാടി, കെ. സെയ്തലവി, സി. അബൂബക്കര്‍, പി.ഷിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Leave a Reply