May 18, 2026

കൽപ്പറ്റയിൽ ലഹരി മരുന്ന് വേട്ട : യുവാക്കൾ പിടിയിൽ

0
IMG-20220922-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കല്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായി ഇന്ന് നടത്തിയ വാഹന പരിശോധനയിൽ രാവിലെ 03.45 ന്  മാരക മയക്കുമരുന്നായ എം.ഡി. എം. എ .യുമായി ഒരാൾ പിടിയിലായി. കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ കെ എൽ 10 ബി എഫ് 6511 മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം അതി മാരക മയക്കുമരുന്നായ എം.ഡി .എം .എ യും, 23 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട്
പുതുപ്പാടി പുട്ടൻ കുന്ന് വീട്ടിൽ മുഹമ്മദ് ഫാസിദ്.പി. (23 ), താമരശ്ശേരി കയ്യേലിക്കൽ വീട്ടിൽ അനൂപ്.പി.കെ (36 ), എന്നിവരെ അറസ്റ്റു ചെയ്ത് മയക്കു മരുന്ന് നിയമ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *