June 10, 2023

കെ.സി.വൈ.എം മാനന്തവാടി രൂപത യുവജന കലോത്സവം സമാപിച്ചു

0
IMG-20220922-WA00752.jpg
ബത്തേരി : യുവജനങ്ങളിലെ സർഗ്ഗപ്രതിഭയെ വളർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനുമായി കെ.സി.വൈ.എം മാനന്തവാടി രൂപത പേൾ 2022 യുവജന കലോത്സവം സംഘടിപ്പിച്ചു. 13 മേഖലകളിൽ നിന്നും കലാ-സാഹിത്യമത്സരങ്ങളിൽ 28 ഇനങ്ങളിലായി എഴുന്നൂറിൽപരം മത്സരാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ പയ്യമ്പള്ളി മേഖല ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തരിയോട് മേഖല രണ്ടാം സ്ഥാനത്തിനും, മാനന്തവാടി മേഖല മൂന്നാം സ്ഥാനത്തിനും അർഹരായി. ബത്തേരി അസ്സംപ്ഷൻ സ്ക്കൂളിൽ നടന്ന യുവജന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ക്രിസ്തുവിനെ സാക്ഷ്യവത്കരിക്കാൻ കലോത്സവം പോലുള്ള സാംസ്‌കാരിക കലാവേദികളെ പ്രോത്സാഹിപ്പിക്കുകയും കലാപ്രതിഭകളെ വളർത്തിയെടുക്കുന്നതും ചെയ്യുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും എവറോളിങ് ട്രോഫി കൈമാറുകയും ചെയ്തു. ബത്തേരി ഫൊറോന വികാരി ഫാ. ജോസഫ് പരുവുമ്മേൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി.
രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപ്പറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *