November 3, 2026

മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ച് ഹർത്താൽ പിൻവലിച്ചെന്ന വ്യാജ വാർത്ത

0
IMG-20220922-WA00742.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : സംസ്ഥാന വ്യാപകമായി ഓഫിസുകളിൽ എൺഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹർത്താൽ പിൻവലിച്ചു എന്ന നിലയിൽ ഇപ്പോൾ പോസ്റ്ററുകൾ പ്രചരിക്കുകയാണ്. മീഡിയവൺ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു എന്നാണ് വ്യാജ പോസ്റ്ററിൽ ഉള്ളത്. ഇത് വ്യാജമാണെന്നും ഹർത്താൽ നടത്തുമെന്നും പോപുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *