July 17, 2026

പി.പി. എ .കരീമിന് നാടിൻ്റെ സ്നേഹാജ്ഞലി

0
IMG_20220922_183442.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) അന്തരിച്ചു. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു.  വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്ലിം  ലീഗ് വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു.ഡി.എഫ് വയനാട് ജില്ലാ ചെയര്‍മാന്‍, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, പി.എല്‍.സി അംഗം ചന്ദ്രിക ഗവേണിംഗ്‌  ബോഡി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് പഞ്ചായത്ത് ഗ്രാമപ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.   ഭാര്യ: മറിയം. മക്കള്‍: നൗഫല്‍, പരേതയായ ഫൗസിയ, സലീന, റഹ്മത്ത്, ഷമീന, ഷംസുദ്ദീന്‍ മരുമക്കൾ : അബ്ദുൾ സലാം, ഇസ്ഹാഖ്, കുഞ്ഞമ്മദ്, ഷഫീഖ്, റംഷീദ, ഷഫീന.ഖബറടക്കം നാളെ രാവിലെ 11 മണിക്ക് മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *