ശ്രേയസ് ദിനം ആചരിച്ചു

പുൽപ്പള്ളി : ശ്രേയസ് പാക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ശ്രേയസ് ഡേ ആചരിച്ചു. മേഖല ഡയറക്ടർ ഫാ.വർഗീസ് കൊല്ലമാങ്കുടിയിൽ ശ്രേയസ് ദിന സന്ദേശം നൽകി പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രഘുദേവ് സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗം എൽസി വർക്കി യൂണിറ്റ് സ്റ്റാഫ് അംഗങ്ങൾ സിന്ധു ബിനോയ്, ബിന്ദു പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലിസി കുര്യൻ നന്ദി പറഞ്ഞു.



Leave a Reply