May 18, 2026

ടൂറിസം ദിന വാരാഘോഷം ഉദ്ഘാടനവും കരിയർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

0
IMG-20220927-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജ് ടൂറിസം വിഭാഗത്തിന്റെയും കളമശ്ശേരി ക്ലയിംസ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ടൂറിസം ദിന വാരാഘോഷത്തിന്റെ ഉദ്ഘാടനവും കരിയർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപതാധ്യക്ഷനും അൽഫോൺസാ കോളേജ് മാനേജരുമായ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ക്ലെയിംസ് അക്കാദമി മാർക്കറ്റിംഗ് മാനേജർ ബിജു ജോസ് ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ആന്റോ ഇടക്കളത്തൂർ, പി.ആർ.ഒ. റോയി വർഗീസ്, സ്റ്റാഫ് സെക്രട്ടറി സിമിമോൾ ഐപ്പ്, വകുപ്പ് മേധാവി പ്രവീണ പ്രേമൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *