പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ രണ്ട്, മൂന്ന് തിയ്യതികളിൽ കൊണ്ടാടും. ഞായറാഴ്ച രാവിലെ 10.00 ന് വികാരി ഫാ. ജോർജ് നെടുംന്തള്ളിൽ കൊടിയേറ്റും. വൈകുന്നേരം ആറ് മണിക്ക് താഴമുണ്ട കുരിശുപള്ളിയിൽ സന്ധ്യാപ്രാർത്ഥന, നേർച്ച, ആശീർവാദം.പ്രധാന തിരുനാൾ ദിനമായ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഫാ.സി.ഒ.യൽദോ ചിറ്റേത്ത്,ഫാ. കെ.വി.യൽദോ കൂരന്താഴത്ത് പറമ്പിൽ,ഫാ.അനൂപ് ചാത്തനാട്ട്കുടി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. മദ്ധ്യസ്ഥപ്രാർത്ഥന, പ്രസംഗം, തുടർന്ന് താഴമുണ്ട കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം,പൊതുനേർച്ചയും. ഒരു മണിക്ക് കൊടി ഇറക്കും



Leave a Reply