തലപ്പുഴയിൽ വീണ്ടും ആത്‍മഹത്യ:സഹകരണ ബാങ്ക് ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ചു
തലപ്പുഴ: തലപ്പുഴയിൽ വീണ്ടും ആത്‍മഹത്യ.തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും തലപ്പുഴ 44 സ്വദേശിയുമായ പരേതനായ രാമകൃഷ്ണന്റെ മകൻ അനില്‍ കുമാര്‍ (40) ആണ് ഇന്ന് ഉച്ചയോടെ വിഷം കഴിച്ച് മരിച്ചത്. ഇന്നലെ പുതിയിടത്ത് പാറയിൽ ജോയ് എന്ന യുവാവ് തൂങ്ങിമരിച്ചിരുന്നു . കഴിഞ്ഞ 2 മാസങ്ങളിലായി തലപ്പുഴയുടെ വിവിധയിടങ്ങളിൽ നിരവധിപേരാണ് ആത്‍മഹത്യ ചെയ്തിട്ടുള്ളത് .
ഭാര്യ:ബിന്ദു മോൾ ,മക്കൾ :ശിവപ്രിയ , സായി കൃഷ്ണ.മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





Leave a Reply