April 30, 2026

പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ ‘സര്‍ഗവിദ്യാലയം’

0
By ന്യൂസ് വയനാട് ബ്യൂറോ
പഠനബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാനും നൂതന ആശയങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ഗവിദ്യാലയം പദ്ധതി. സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഇതു നടപ്പാക്കുന്നത്. നൂതന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും മികവ് നിലനിര്‍ത്താനുമായി സ്‌കൂളുകളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 12ന് ഉച്ചയ്ക്ക് തരിയോട് എസ്എ എല്‍പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിക്കും. തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ മാതൃഭാഷാ ശേഷി ആര്‍ജന പരിപാടിയായ 'മലയാളത്തിളക്കം'  ബ്ലോക്ക് തല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ദേവകി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജിന്‍സി സണ്ണി ഡ്രോപ് ഔട്ട് ഫ്രീ വിദ്യാലയ പ്രഖ്യാപനം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പ്രഭാകരന്‍, 'ഞങ്ങള്‍ രചിക്കുന്നു, ഞങ്ങള്‍ മുന്നേറുന്നു' എന്ന കുട്ടികളുടെ പുസ്തകം പ്രകാശനം ചെയ്യും. ഹെഡ്മിസ്ട്രസ് നിഷ ദേവസ്യ സര്‍ഗവിദ്യാലയം സ്‌കൂള്‍ പദ്ധതി വിശദീകരിക്കും. വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ ജെ മോളി സര്‍ഗവിദ്യാലയം ഫണ്ട് കൈമാറും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ പ്രൊജക്റ്റ് അവതരണവും നടക്കും. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി എന്‍ ബാബുരാജ്, ആര്‍എംഎസ്എ എപിഒ കെ ബാലകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ വി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *