April 17, 2026

ദുരന്തനിവാരണം: ബത്തേരിയിൽ അന്തർ ദേശീയ സെമിനാർ ആരംഭിച്ചു.

0
IMG-20181215-WA0105
By ന്യൂസ് വയനാട് ബ്യൂറോ
ദുരന്തനിവാരണം:  ബത്തേരിയിൽ അന്തർ ദേശീയ സെമിനാർ ആരംഭിച്ചു.


സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ബ്രഡ്സ്, കൊക്കകോള, കെയർ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ ദുരന്തനിവാരണം എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.പ്രസ്തുത സെമിനാർ ദേശീയ ദുരന്ത നിവാരണ അതോററ്റി മുൻ അംഗം ഡോ.വിനോദ് ചന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്യ്തു.ഡോൺ ബോസ്കോ ബംഗ്ലൂർ പ്രോ വിൻസ് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ.ജോസ് കോയിക്കൽ മുഖ്യ പ്രഭാഷണവും ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ.ജോയ് ഉള്ളാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.സോജൻ പനച്ചിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ കോളേജുകളിൽ നിന്നും എൻ. ജി.ഒ തുടങ്ങിയ വിവിധ എജൻസികളിൽ നിന്നും 300 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. വെെകീട്ടു നടക്കുന്ന കലാസന്ധ്യയിൽ കോളേജിലെ കലാകാരന്മാർ അണിനിരക്കും സെമിനാർ  ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *