July 26, 2026

പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്

0
IMG-20181220-WA0022
By ന്യൂസ് വയനാട് ബ്യൂറോ
 വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക് 
കൽപ്പറ്റ : സാമൂഹ്യ സുരക്ഷാ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായവിധം പെൻഷനുകൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് 
സമരത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ ഉപവാസ സമരം സംഘടിപ്പിച്ചു. നിലവിലുള്ള  പെൻഷൻ തുക 1100 നിന്ന് 3000 രൂപയാക്കുക ,അംഗീകരിച്ച തീയതി മുതലേ പെൻഷൻ കൊടുക്കുകയുള്ളു എന്നത് തിരുത്തി അപേക്ഷിച്ച തീയ്യതി മുതൽ പെൻഷൻ കൊടുക്കുക എന്നീ നിരവധി ആവശ്യങ്ങളും ഉപവാസസമരത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് .സംസ്ഥന ട്രഷറർ കെ.ടി സതീശൻ സമരം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മാത്യു അദ്ധ്യക്ഷനായി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.പി വാസുദേവൻനായർ , പി.കൃഷ്ണൻ, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *