April 17, 2026

ദുബായ് ഇന്നോവ ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ നല്‍കി

0
02-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ദുബായ്   ഇന്നോവ  ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ആറ് ലക്ഷം രൂപ സമാഹരിച്ച് നല്‍കി. ഗ്രൂപ്പ് പ്രസിഡന്റ് ജോയ് അറയ്ക്കലിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലെത്തിയ സംഘം ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാറിന് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് രജിസ്ട്രാര്‍ ഡോ. ഷിജു സെബാസ്റ്റ്യന്‍, ഏച്ചോം ഗോപി, പി.കെ.റോജി, എന്‍.പി. തോമസ് തുടങ്ങിയവര്‍ സിഹിതയായിരുു. നിത്യോപയോഗ വസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും പ്രളയ ദുരിതാശ്വാസത്തിന് മുന്‍പന്തിയുലുണ്ടായിരുന്ന   ഇന്നോവ ഗ്രൂപ്പ് മാനന്തവാടി ജില്ലാ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം  നിര്‍മ്മിക്കുതിന് 23 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. . ഡയാലിസിസ് മെഷീന്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്നും  മാര്‍ച്ച് അഞ്ചിന് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ 7 പെകുട്ടികളുടെ സമൂഹ വിവാഹം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും  ഭാരവാഹികള്‍ അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള പ്രമുഖ പെട്രോളിയം വാണിജ്യ പ്രസ്ഥാനമാണ് ഇന്നോവ   ഗ്രൂപ്പ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *