April 26, 2024

പണം തിരിമറി നടത്തിയ കേസിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനെ 36 വർഷം തടവിന് ശിക്ഷിച്ചു

0
പണം തിരിമറി നടത്തിയ കേസിൽ  ആരോഗ്യ വകുപ്പ് ജീവനക്കാരനെ  36 വർഷം  തടവിന് ശിക്ഷിച്ചു.
കൽപ്പറ്റ: 
             
                 പണം തിരിമറി നടത്തിയ കേസിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മുൻ എൽ.ഡി.ക്ലർക്കിനെ 36 വർഷം  തടവിനും 1,20,000/- രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. വയനാട് ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മുൻ എൽ.ഡി.ക്ലർക്ക് മീനങ്ങാടി പുറക്കാടിൽ മട്ടിയമ്പത്ത് വീട്ടിൽ എം.ശിവനെ (50)യാണ് തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് ബൈജുനാഥ് മൂന്ന് കേസുകളിലായി 36 വർഷം തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത് . 26-6-1997 മുതൽ 1-12-2003 വരെയുള്ള കാലയളവിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രതി എൽ.ഡി.ക്ലർക്കായി ജോലി നോക്കി വരവേ ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ജി.പി.എഫ്., താൽകാലിക അഡ്വാൻസ്, ലീവ് സറണ്ടർ ,ഡി.എ. ,പി.സി.എ. കുടിശ്ശികകൾ ഉൾപ്പെടെ 84539 /-രൂപ രേഖകളിലും ജീവനക്കാരുടെ ഒപ്പുകളിലും കൃത്രിമം കാണിച്ചും തെളിവുകൾ നശിപ്പിച്ചും പണാപഹരണം നടത്തി എന്നുള്ളതാണ് വിജിലൻസ് കേസ്. മൂന്ന് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത് . 4-09-2000 മുതൽ 3-9-2001 വരെയുള്ള കാലയളവിൽ 18079 /- രൂപയുടെ തിരിമറി നടത്തിയ ആദ്യ കേസിൽ 12 വർഷം തടവിനും 30000/- രൂപ പിഴ ഒടുക്കുവാനും , 4-9-2001 മുതൽ 3-9-2002 വരെയുള്ള കാലയളവിൽ 9480/- രൂപയുടെ തിരിമറി നടത്തിയ രണ്ടാമത്തേതിൽ 12 വർഷം തടവിനും 30000 /- രൂപ പിഴ ഒടുക്കുവാനും, 4-9-2002 മുതൽ 25-7-2003 വരെയുള്ള കാലയളവിൽ 56980/- രൂപയുടെ തിരിമറി നടത്തിയ മൂന്നാമത്തെ കേസിൽ 12 വർഷം തടവിനും 60,000 /- രൂപ  പിഴ ഒടുക്കുന്നതിനുമാണ് കോടതി ശിക്ഷിച്ചത് .
                         വയനാട് വിജിലൻസ് യൂണിറ്റ് മുൻ പൊലീസ് ഇൻസ്പെക്ടർ ശ.കെ.കെ.മാർക്കോസ് ,എം .സുൾഫിക്കർ എന്നിവർ   അന്വേഷണം നടത്തി മുൻ  ഡി.വൈ.എസ്.പി.  .കെ.കെ.അബ്ദുൽ ഹമീദ്  കുറ്റപത്രം സമർപ്പിച്ച  കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷനൽ  ലീഗൽ അഡ്വൈസർ ശൈലജൻ   ഹാജരായി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *